ബൈക്ക്‌ അപകടത്തില്‍ പരിക്കേറ്റ യുവാവ്‌ മരിച്ചു

Untitled-2 copyതിരൂരങ്ങാടി: തലപ്പാറയില്‍ ബൈക്ക്‌ മറിഞ്ഞ്‌ അപകടത്തില്‍പ്പെട്ട യുവാവ്‌ മരിച്ചു. തയ്യിലക്കടവ്‌ പാപ്പന്നൂര്‍ തിക്കിള്‍ത്തൊടി കുഞ്ഞുണ്ണിയുടെ മകന്‍ പ്രജിത്ത്‌ (30) ആണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച രാത്രി തലപ്പാറ ഓവുപാലത്തിന്‌ സമീപം ബൈക്ക്‌ മറിഞ്ഞാണ്‌ പ്രജിത്ത്‌ അപകടത്തില്‍പ്പെട്ടത്‌.

പ്രജിത്തിനെ ഉടന്‍ തന്നെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റുകയുമായിരുന്നു. ബുധനാഴ്‌ച വൈകീട്ടോടെ മരണം സംഭവിച്ചു. ഭാര്യ സുവര്‍ണ്ണ, മക്കള്‍ പ്രണവ്‌, പ്രണവ്യ.