നന്നമ്പ്ര സര്‍വ്വീസ്‌ സഹകരണ ബാങ്കിലെ ക്രമക്കേടിനെതിരെ മുസ്ലീംലീഗ്‌ സമരത്തിനൊരുങ്ങുന്നു

thiruranagadi muslim league copyതിരൂരങ്ങാടി: നന്നമ്പ്ര സര്‍വ്വീസ്‌ സഹകരണ ബാങ്കിലെ ക്രമക്കേടുകളും പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ തൂക്കം കുറഞ്ഞതും കേടുവന്നതുമായ സംഭവത്തെ കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ 22 ന്‌ ബാങ്കിലേക്ക്‌ മാര്‍ച്ച്‌ നടത്താന്‍ നന്നമ്പ്ര പഞ്ചായത്ത്‌ മുസ്‌ലീംലീഗ്‌ സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. രാവിലെ 9.30 ന്‌ ചെറുപ്പാറയില്‍ നിന്നും പ്രകടനം ആരംഭിക്കും. യോഗം മണ്‌ഡലം മുസ്‌ലീംലീഗ്‌ പ്രസിഡന്റ്‌ സി അബൂബക്കര്‍ ഹാജി ഉദ്‌ഘാടനം ചെയ്‌തു. മദാരി അബ്‌ദുറഹ്‌മാന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പത്തൂര്‍ മൊയ്‌തീന്‍ ഹാജി, എം.പി മുഹമ്മദ്‌ ഹസ്സന്‍, സലീം പൂഴിക്കല്‍, നടുത്തൊടി മുസ്ഥഫ, പത്തൂര്‍ അബ്‌ദുല്‍ അസീസ്‌, അബ്‌ദുസ്സമദ്‌ കൊടിഞ്ഞി, കെ റഹീം മാസ്റ്റര്‍, നെച്ചിക്കാട്ട്‌ അബ്‌ദുറഹ്‌മാന്‍, യു.എ റസാഖ്‌, ഊര്‍പ്പായി സൈതലവി, ഷമീര്‍ പൊറ്റാണിക്കല്‍, പി ഹുസൈന്‍, അലി കല്ലത്താണി, ജാഫര്‍ പനയത്തില്‍, സി ബാപ്പുട്ടി, ഫവാസ്‌ പനയത്തില്‍, പത്തൂര്‍ കുഞ്ഞുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു.