മരിച്ചവരുടെ പട്ടികയില്‍ അച്ഛന്റെ പേരില്ല;അമ്മയ്ക്ക് ഷമ്മി തിലകന്റെ കത്ത്

കൊച്ചി: അന്തരിച്ച നടന്‍ തിലകനെതിരെ അമ്മ മുമ്പ് സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന ആവശ്യവുമായി മകനും നടനുമായ ഷമ്മി തിലകന്‍. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് ഷമ്മി കത്ത് നല്‍കിയത്. സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്ന തന്റെ പിതാവിനെ അന്തരിച്ച നടന്‍മാരുടെ പട്ടികയില്‍ നിന്നുപോലും ഒഴിവാക്കിയത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയുള്ളതായും കത്തില്‍ പറയുന്നു.

കഴിഞ്ഞദിവസം തിലകന്‍ മോഹന്‍ലാലിന് അയച്ച കത്ത് തിലകന്റെ മകള്‍ ഡോ.സോണിയ തിലകന്‍ പുറത്ത് വിട്ടത് ഏറെ ചര്‍ച്ചയായിരുന്നു.

ഇതിനു പിന്നാലെയാണ് ഷമ്മി തിലകന്‍ ഇപ്പോള്‍ അമ്മയ്ക്ക് കത്തയച്ചിരിക്കുന്നത്.

Related Articles