Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ രണ്ട്‌ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍

HIGHLIGHTS : കോട്ടക്കല്‍: മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ മോഷണം

kottakkalകോട്ടക്കല്‍:  മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ മോഷണം പതിവാക്കിയ സംഘത്തിലെ രണ്ടു പേര്‍ കോട്ടക്കലില്‍ പിടിയില്‍.നിരവധി മോഷണ കേസുകളിലെ പ്രതിയെയും, മോഷണ വസ്‌തുക്കള്‍ വില്‍പ്പന നടത്തുന്ന സഹായിയെയുമാണ്‌ തിരൂര്‍ ഡിവൈഎസ്‌പി അസൈനാറിന്റെ നിര്‍ദേശപ്രകാരം പറമ്പിലങ്ങാടിയില്‍ നിന്ന്‌ അറസ്റ്റു ചെയ്‌തത്‌.

മലപ്പുറം എം.എസ്‌.പി ക്ക്‌ സമീപം താമസിക്കുന്ന നെച്ചിക്കുന്നത്‌ വേണുകാനന്‍(42),മക്കരപ്പറമ്പ്‌ സ്വദേശിയും കോട്ടക്കല്‍ പാലത്തറയിലെ താമസക്കാരനുമായ മുഹമ്മദലി(33)എന്നിവരാണ്‌ പിടിയിലായത്‌. വേണുകാനന്‍ മോഷ്ടിക്കുന്ന വസ്‌തുക്കള്‍ വിറ്റഴിക്കുന്നത്‌ മുഹമ്മദലിയാണ്‌.ഇവരില്‍ നിന്ന്‌ മോഷ്ടിച്ച 14 പവന്‍ കണ്ടെടുത്തിട്ടുണ്ട്‌.

sameeksha-malabarinews

കഴിഞ്ഞ ജൂലൈ അഞ്ചിന്‌ മലപ്പുറത്ത്‌ കാരങ്ങാട്ട്‌ ഡോ. രാജഗോപാലിന്റെ വീട്ടില്‍ നിന്ന്‌ 24 പവന്‍ മോഷ്ടിച്ച കേസിലെ പ്രതികളാണ്‌ ഇരുവരും.കോട്ടക്കല്‍ ചെങ്കുവെട്ടിയിലെ അല്‍ ഫാറൂഖ്‌ ഹോട്ടലില്‍ നിന്നും 5000 രൂപയും മൊബൈലും, ചങ്കുവെട്ടി ബെസ്റ്റ്‌ മെഡിക്കല്‍ ഷോപ്പില്‍ നിന്നും 4000 രൂപയും ഉറക്കഗുളികയും എന്നിവ മോഷ്ടിച്ച കേസിലും ഇരുവരും പ്രതികളാണ്‌. പല സ്ഥലങ്ങളിലും വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചാണ്‌ മോഷണത്തിന്‌ പദ്ധതി തയ്യാറാക്കുന്നത്‌. മുഹമ്മദലിയുടെ കൂട്ടാളിയായ നജീബ്‌ എന്നയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്‌. ഇവര്‍ വില്‍പന നടത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ വിവിധ കടകളില്‍ നിന്നാണ്‌ പൊലീസ്‌ കണ്ടെടുത്തത്‌. ഇവര്‍ക്ക്‌ നിരവധി മോഷ്‌ടാക്കളുമായി ബന്ധമുള്ളതായി സംശയിക്കുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡി.വൈ.എസ്‌.പി അസൈനാറിന്റെ നിര്‍ദ്ദേശ പ്രകാരം തിരൂര്‍ സി.ഐ. എം.മുഹമ്മദ്‌ ഹനീഫ, കോട്ടക്കല്‍ എസ്‌.ഐ. കെ.പി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!