പരപ്പനങ്ങാടിയില്‍ ജിടെക് മെഗാ തൊഴില്‍മേള

പരപനങ്ങാടി:ജിടെക് മെഗാ തോഴില്‍മേള നാളെ (ശനി)ഒമ്പതിന്  ശിഹാബ്തങ്ങള്‍ മെമ്മോറിയല്‍ കോളേജില്‍ പി.കെ.അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പത്തുവര്‍ഷത്തിലേറെയാ യി തൊഴില്‍ ദാതാക്കളെയും തോഴിലന്വോഷകരെയും ഒരുകുടകീഴില്‍ അണിനിരത്തി ഇരുന്നൂറോളം തൊഴില്‍മേള കള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കു പുറമേ സാധാരണക്കാര്‍ക്കും സൗജന്യമായി മേളയില്‍പങ്കെടുക്കാനവസരമുണ്ട്.

നാലുസെറ്റ് ബയോഡാറ്റയും രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം 8606223944 നമ്പറില്‍ ബന്ധപ്പെടണം പി.അമീര്‍,കെ.സിജോജിസഫ്,ഇ.അനൂജ് ,പ.സുഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു