തേഞ്ഞിപ്പലത്ത്‌ വീട്ടമ്മയുടെ ദുരൂഹ മരണം; ഭര്‍ത്താവ്‌ കസ്റ്റഡിയില്‍

houswife deathതേഞ്ഞിപ്പലം: ഇന്നലെ പുലര്‍ച്ചെ വീടിനടുത്ത്‌ മാലിന്യകുഴിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപാതകമാണോ എന്ന സംശയം ബലപ്പെടുന്നു. തേഞ്ഞിപ്പലം ആലുങ്ങല്‍ തെക്കെ വാക്കതുമ്പില്‍ രമേശ്‌ ബാബുവിന്റെ ഭാര്യ അനിത(38)യെയാണ്‌ അരയ്‌ക്കുതാഴെ കത്തിക്കരിഞ്ഞ നിലിയില്‍ കണ്ടെത്തിയത്‌. ക്ലാരിയിലെ പോലീസ്‌ ക്യാമ്പിലെ ക്യാമ്പ്‌ ഫോളോവറാണ്‌ രമേശ്‌ ബാബു.

രമേശ്‌ ബാബു ഇന്നലെ മുതല്‍ പോലീസ്‌ കസ്‌റ്റഡിയിലാണ്‌. വീടിനുള്ളിലെ മുറിയിലും വീട്ടമ്മയുടെ ദേഹത്തും രക്തപാടുകള്‍ കണ്ടതും സംശയത്തിന്‌ ആക്കം കൂട്ടുന്നു.

മരണത്തില്‍ ദുരൂഹതയുയര്‍ന്ന സാഹചര്യത്തില്‍ തിരൂരങ്ങാടി സിഐ അനില്‍ ബി റാവുത്തര്‍, തേഞ്ഞിപ്പലം എസ്‌ഐ പി എം രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക്‌ വിഭാഗവും വിരലടയാള വിദഗ്‌ധരും എത്തിയിരുന്നു.

കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം മടത്തിയ ശേഷം മൃതദേഹം മാങ്കാവ്‌ ശ്‌മശാനത്തില്‍ സംസ്‌്‌ക്കരിച്ചു. മക്കള്‍: രേഷ്‌മ (പിഎസ്‌എംഒ കോളേജ്‌ തിരൂരങ്ങാടി), അജീഷ്‌മ (ജിവിഎച്ച്‌എസ്‌എസ്‌ ചേളാരി).

Related Articles