കല്ല്യാണതലേന്ന്‌ ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ കഴുത്തില്‍ നിന്നും 6 പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നു

Untitled-1 copyതേഞ്ഞിപ്പലം: കല്ല്യാണത്തിരക്കിനിടെ സഹോദന്റെ ഭാര്യയുടെ കഴുത്തിലെ ആറുപവന്റെ സ്വര്‍ണമാല മോഷണം പോയി. തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ പെരുവളളൂര്‍ കാടപ്പടിയിലെ ഇരുകുളങ്ങര ഹക്കിമിന്റെ വീട്ടില്‍ മോണം നടന്നത്‌. ഹക്കിമിന്റെ ഭാര്യയുടെ കഴുത്തില്‍ നിന്നാണ്‌ മാല പൊട്ടിച്ച്‌ മോഷ്ടാവ്‌ രക്ഷപ്പെട്ടത്‌. മോഷ്ടാവിനെ കണ്ട്‌ ചിലര്‍ പിറകെ ഓടിയെങ്കിലും ഇരുളില്‍ രക്ഷപ്പെടുകയായിരുന്നു.

ഹക്കിമിന്റെ സഹോദരന്‍ അബൂബക്കറിന്റെ മകളുടെ വിവാഹമായിരുന്നു ഇന്നലെ. അടുത്തടുത്താണ്‌ ഇരുവീടുകളും. രാത്രി ഒരു മണിക്ക്‌ വന്ന്‌ കിടന്നുറങ്ങിയതായിരുന്നു സ്‌ത്രീ. കല്ല്യാണ വീട്ടിലുള്ളവര്‍ക്ക്‌ ആവശ്യം വരുമെന്ന്‌ കരുതി അടുക്കള ഭാഗത്തെ ഗ്രില്‍ പൂട്ടിയിട്ടില്ലായിരുന്നു. ഈ തക്കത്തിലാണ്‌ മോഷണം നടന്നത്‌.

അബൂബക്കറിന്റെ മകളുടെ വിവാഹ സ്വര്‍ണാഭരണങ്ങള്‍ ഹക്കിമിന്റെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്‌. ഈ സ്വര്‍ണം നഷ്ടമായിട്ടില്ല. മോഷ്ടാവിന്റെ തെന്ന്‌ കരുതുന്ന മോട്ടോര്‍ സൈക്കിള്‍ സംഭവസ്ഥലത്ത്‌ നിന്നും കണ്ടെത്തി. തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. ചീക്കോട്‌ സ്വദേശിയുടെ പേരിലുള്ള ബൈക്കാണ്‌ ഇതെന്ന്‌ പരിശോധനയില്‍ കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞു.