തേഞ്ഞിപ്പലം സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തേഞ്ഞിപ്പലം: യുവതിയെ ലൈംഗികമായി പീഠിപ്പിക്കുകയും നഗ്ന ഫോട്ടോയു വീഡിയോയും യൂ.ട്യൂബില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പേരാമ്പ്ര നടുവണ്ണൂര്‍ സ്വദേശി കാവില്‍ പാവത്തു പുരക്കല്‍ രാകേഷ് കൃഷ്ണ (26) ആണ് അറസ്റ്റിലായത്.

പീഠനത്തിനിരയായ ചെനക്കലങ്ങാടി സ്വദേശിനിയായ യുവതി തേഞ്ഞിപ്പലം പൊലിസില്‍ നല്‍കിയ പരാതിയില്‍ തിരൂരങ്ങാടി സി.ഐ ബാബുരാജ്, തേഞ്ഞിപ്പലം എസ്.ഐ സി.കെ നാസര്‍, സി.പി.ഒ മാരായ രഹനാസ്, ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പേരാമ്പ്രയില്‍ വെച്ച്  അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സ്ഥാപനത്തില്‍ ജോലിയുള്ള പ്രതി തൊട്ടടുത്ത കേന്ദ്രത്തില്‍ പഠനത്തിന് വരുന്ന യുവതിയുമായി അടുപ്പത്തിലാവുകയും പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും യുവതിയറിയാതെയെടുത്ത നഗ്ന ഫോട്ടോകള്‍ പ്രതി യൂ.ട്യൂബില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.