ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

prathi kadappuram copyപരപ്പനങ്ങാടി: മോഷണ കേസില്‍ ജാമ്യത്തിലിറങ്ങി മൂങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്കു ശേഷം പോലീസ് പിടിയിലായി. പരപ്പനങ്ങാടി ചാപ്പപടി സ്വദേശി അത്തക്കന്റെ പുരയ്ക്കല്‍ സിദ്ധിഖ്(40) ആണ് പിടിയിലായത്. താനൂര്‍ കോര്‍മന്‍ കടപ്പുറത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.

2004 ല്‍ പരപ്പനങ്ങാടി കെപിഎച്ച് റോഡിലെ പണിതീരാത്ത വീട്ടലില്‍ നിന്നും 12,000 രൂപയുടെ രണ്ടുവാതിലുകള്‍ മോഷ്ടിച്ചകേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

പ്രതിയെ പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാര്‍ ടി മേപ്പള്ളി, എസ്‌ഐ സുബ്രഹ്മണ്യന്‍, സിപിഒ മാരായ ഹൈമാവതി, നവീന്‍, അനില്‍ എന്നിവര്‍ ചേര്‍ന്ന് ഇന്നു പുലര്‍ച്ചെയാണ് പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.