അടക്ക മോഷണം: ചിറമംഗലം സ്വദേശി പിടിയില്‍

പരപ്പനങ്ങാടി: വില്‍പ്പനക്ക് തയാറാക്കി വെച്ച അടക്ക മോഷ്ടിച്ച പരാതിയില്‍ അറ്റത്തങ്ങാടിയിലെ നസീറി(40)പരപ്പനങ്ങാടി പോലീസ് അറസ്റ്റ്‌ചെയ്തു.

ചിറമംഗലത്തെ മാളിയേക്കല്‍ ഹുസൈന്‍ ഹാജിയുടെ രണ്ടു ചാക്ക് അടക്കയാണ് കഴിഞ്ഞ ദിവസം കവര്‍ന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തെക്ക് റിമാണ്ട് ചെയ്തു.

ഈയിടെയായി പരിയാപുരം ചെട്ടിപ്പടി ഭാഗങ്ങളില്‍നിന്നും നാളികേരവും മോഷണം പോയതായി പരാതി ഉയര്‍ന്നിരുന്നു