Section

malabari-logo-mobile

ലോകകപ്പ് ക്രിക്കറ്റ് വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ് ടോപ്പുകള്‍ മോഷണം പോയി

HIGHLIGHTS : ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മത്സരങ്ങളുടെ സുപ്രധാന വിവരങ്ങളടങ്ങിയ ലാപ്

download (1)ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മത്സരങ്ങളുടെ സുപ്രധാന വിവരങ്ങളടങ്ങിയ ലാപ് ടോപ്പുകള്‍ മോഷണം പോയി. അഞ്ചു ലാപ്‌ടോപ്പുകളാണ് മോഷണംപോയത്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ഹേഗഌ നെറ്റ്‌ബോള്‍ സെന്ററില്‍ നിന്നാണ് ലാപ്‌ടോപ്പുകള്‍ മോഷണം പോയത്. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്.

ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ വ്യാഴാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലെ ഹേഗഌ പാര്‍ക്കില്‍ നടക്കാനിരിക്കെയാണ് ലാപ്‌ടോപ്പുകള്‍ നഷ്ടമായിരിക്കുന്നത്. ഈ ലാപ്‌ടോപ്പുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ലെന്നും അതിനാല്‍ സുരക്ഷാഭീഷണികളൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി പതിനാലിനാണ് ലോകകപ്പി് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

sameeksha-malabarinews

പതിനൊന്നാമത് ലോകകപ്പില്‍ ആതിഥേയരായ ഓസ്‌ട്രേലിയ, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നീ ടീമുകള്‍ക്കാണ് കപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഉദ്ഘാടനദിവസം രണ്ട് കളികളാണ് ഉള്ളത്. ന്യൂസിലാന്‍ഡും ശ്രീലങ്കയും തമ്മിലാണ് ആദ്യ മത്സരം. മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.

ഫെബ്രുവരി 15 ഞായറാഴ്ചയാണ് ഇന്ത്യ പാകിസ്താന്‍ മത്സരം. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല. അഞ്ച് ലോകകപ്പുകളില്‍ പരസ്പരം വന്നെങ്കിലും അഞ്ചിലും ഇന്ത്യ ജയിച്ചു. ഇന്ത്യ – പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നുകഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!