കേരള എക്‌സ്‌പ്രസില്‍ വന്‍ കവര്‍ച്ച

trainദില്ലി: ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്ന കേരള എക്‌സ്‌പ്രില്‍ വന്‍ മോഷണം. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മലയാളിയില്‍ നിന്നാണ്‌ ഒരു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്‌. പത്തനംതിട്ട സ്വദേശി ഷാജി ഡാനീയേലില്‍ നിന്നാണ്‌ മോഷണം നടത്തിയത്‌.

സംഭവത്തില്‍ റെയില്‍വേ പോലീസ്‌ അന്വേഷണം ആരംഭിച്ചു.