പരപ്പനങ്ങാടിയില്‍ വീട്ടില്‍ക്കയറി സത്രീകളെ ആക്രമിച്ച്‌ മോഷണം: ബംഗാളിയുവാവ്‌ പിടിയില്‍

IMG-20150222-WA0033പരപ്പനങ്ങാടി: പട്ടാപകല്‍ ഓടടര്‍ത്തി വീട്ടിനുള്ളില്‍ക്കയറി സത്രീകളെ ആക്രമിച്ച്‌ മോഷണം നടത്താന്‍ ശ്രമിച്ച ബംഗാളിയുവാവ്‌ പിടിയില്‍. ഇരുപത്‌ വയസ്സുകാരനായ ശൈഖ്‌ നസീബുല്‍ ആണ്‌ ഇന്ന്‌ രാവലെ 11 മണിയോടെ പരപ്പനങ്ങാടി പുത്തന്‍പീടക വായനശാലക്ക്‌ സമീപത്ത്‌ വച്ച്‌ പിടിയിലായത്‌.
മോഷണശ്രമം നടന്ന റോഡരികലുള്ള വീട്ടിനുള്ളില്‍ പ്രായമുള്ള മാതാവും മകളുമായിരുന്നു ഉണ്ടായിരുന്നത്‌. വീട്ടിനുള്ളില്‍ അലമാര കുത്തിത്തുറക്കുന്നത്‌ കണ്ട്‌ തടയാനത്തെയ വീട്ടമ്മക്ക്‌ നേരെ മോഷ്ടാവ്‌ തിരിയുകയായരുന്നു. സത്രീ ബഹളം വച്ചതിനെ തുടര്‍ന്ന ഇയാള്‍ ഇവരെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന വീട്ടില്‍ നിന്ന്‌ ഇറങ്ങിയോടിയ ഇയാളെ നാട്ടുകാര്‍ ഓടിച്ചിട്ട്‌ പിടിക്കുകയായിരുന്നു.

malabarinewsനാട്ടുകാര്‍ പോലീസിലേല്‍പ്പി്‌ച്ച പ്രതിയെ പരപ്പനങ്ങാടി സ്റ്റേഷനില്‍ ചോദ്യം ചെയ്‌ത്‌ വരികായണ്‌.

സംഭവം നടക്കുന്നതിന്‌ കുറച്ച്‌ മുന്‍പ്‌ ഇയാള്‍ റെയില്‍വേ ചാമ്പ്രയിലുള്ള മറ്റ്‌ രണ്ടുവീടുകളിലും മോഷണം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്‌