തീവണ്ടിയുടെ ടീസര്‍ പുറത്തിറങ്ങി : പാട്ട് ആദ്യമെ സൂപ്പര്‍ ഹിറ്റ്

മലയാളത്തിന്റെ പുത്തന്‍ താരം ടോവിനോ തോമസിന്റെ പുതിയസിനിമയായ തീവണ്ടിയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. മെയ് നാലിന് തിയ്യറ്ററിലെത്തുന്ന ഈ ചിത്രത്തിലെ ഗാനം ഇപ്പോള്‍ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ മുന്‍പന്തിയിലെത്തി കഴിഞ്ഞു

ആക്ഷേപഹാസ്യമായി ഒരുക്കിയ സിനിമ കോമഡിക്കാണ് പ്രാധന്യം നല്‍കുന്നത്. നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാന്ദിനി ശ്രീധരനാണ് ടോവിനോയുടെ നായിക. ഒരു ചെയിന്‍ സ്‌മോക്കറുടെ ജീവിതത്തിലുടെയാണ് കഥ കടന്നുപോകുന്നത്.

സുരാജ് വെഞ്ഞാറംമൂട്. സൈജു കുറുപ്പ് സുരഭി ലക്ഷ്മി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്