തേഞ്ഞിപ്പലത്ത് ക്ഷേത്രത്തിനരികില്‍ ജോലിചെയ്യുന്നതിനിടെ കരിമരുന്നില്‍ നിന്ന് തീപടര്‍ന്ന് പരിക്കേറ്റ യുവാവ് മരിച്ചു

untitled-2-copyതേഞ്ഞിപ്പലം: കുടുംബക്ഷേത്രത്തിനരികില്‍ ജോലി ചെയ്യുന്നതിനിടെ കരിമരുന്നില്‍ നിന്ന് തീപടര്‍ന്ന് പരിക്കേറ്റ യുവാവ് മരിച്ചു. കടക്കാട്ടുപാറ സ്വദേശി തൊട്ടിയില്‍ കുഞ്ഞിപോക്കറിന്റെ മകന്‍ ജുനൈദ് (23) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്.

കടക്കാട്ടുപാറയിലെ ചൂലന്‍ കോമരത്തിന്റെ കുടുംബക്ഷേത്രമായ പിച്ചനാടത്തില്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ സമീപത്തെ ഷെഡില്‍ വെല്‍ഡിംഗ് ജോലിക്കിടെയാണ് ജുനൈദിനും പുതുകുളങ്ങര കുക്കുണ്ടായി പരീതിന്റെ മകന്‍ നുജൈദ്(25)നും കഴിഞ്ഞയാഴ്ച പരിക്കേറ്റത്. ശരീരത്തില്‍ മാരകമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തേഞ്ഞിപ്പലത്ത്‌ ക്ഷേത്രത്തിനരികില്‍  ജോലി ചെയ്യുന്നതിനിടെ കരിമരുന്നില്‍ നിന്ന് തീപടര്‍ന്ന് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്