Section

malabari-logo-mobile

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം സിനിമയാകുന്നു

HIGHLIGHTS : ദോഹ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം കേന്ദ്രീകരിച്ച് സിനിമ തയ്യാറാകുന്നു. ഖത്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മീഡിയ ഗ്രൂപ്പായ അല്‍ ന...

Untitled-1 copyദോഹ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം കേന്ദ്രീകരിച്ച് സിനിമ തയ്യാറാകുന്നു. ഖത്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മീഡിയ ഗ്രൂപ്പായ അല്‍ നൂര്‍ ഹോള്‍ഡിംഗ്‌സാണ് ഏഴു ഭാഗങ്ങളിലായി സിനിമ പുറത്തിറക്കുന്നത്. നൂറു കോടി ഡോളറാണ് നിര്‍മ്മാണച്ചെലവ്.
മുഹമ്മദ് ദി മെസഞ്ചര്‍ എന്നു പേരിട്ടിരിക്കുന്ന ഖത്തര്‍ സീരിസിലെ ആദ്യ ചിത്രം 2018ലാണ് പൂര്‍ത്തിയാവുക. ഖത്തര്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സിനിമാ പരമ്പരയുടെ ചിത്രീകരണം നടക്കുക. സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. മോണ്‍ട്രിയാല്‍ ഫിലിം ഫെസ്റ്റിവലിനിടെയാണ് ഖത്തറില്‍ നിര്‍മിക്കുന്ന പുതിയ പ്രവാചക ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്.
ഹാരിപോട്ടര്‍ സീരീസ്, ലോര്‍ഡ് ഓഫ് ദി റിംഗ്‌സ്, അവതാര്‍ തുടങ്ങിയ ബിഗ് ബജറ്റ് ഹോളിവുഡ് സിനിമകളുടെ  പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി സഹകരിച്ച്് ലോകനിലവാരത്തിലാണ് പ്രവാചകസിനിമാ സീരിസ് നിര്‍മിക്കുന്നത്.

ലോര്‍ഡ് ഓഫ് ദി റിംഗ്‌സ്, ദി മെട്രിക്‌സ്, ദി ഗോഡ്ഫാദര്‍ എന്നിവയുടെ നിര്‍മാതാവായ ബാരി ഓസ്‌ബോണ്‍ സിനിമയുമായി സഹകരിക്കുന്നുണ്ട്. അഞ്ചുവര്‍ഷത്തിലധികം നീണ്ട തയ്യാറെടുപ്പുകള്‍ക്കും ഒരുക്കങ്ങള്‍ക്കും ശേഷമാണ് പ്രവാചക സിനിമാ നിര്‍മാണത്തിലേക്ക് കടക്കുന്നതെന്ന് അല്‍നൂര്‍ ഹോള്‍ഡിംഗ്‌സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സ് എക്‌സിക്യൂട്ടീവ് ഡോ. അസ്്ഹര്‍ ഇഖ്്ബാല്‍ പറഞ്ഞു. പ്രവാചകന്റെ ജീവിതത്തോടൊപ്പം മറ്റു അബറഹാമിക് പ്രവാചകരുടെ ജീവിതവും ഈ സിനിമാസീരിസിന് ഇതിവൃത്തമാകും. എല്ലാ ഇസ്‌ലാമിക മൂല്യങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ടായിരിക്കു സിനിമ പൂര്‍ത്തിയാകുകയെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലേറെ സാങ്കേതിക വിദഗ്ധര്‍, മതപണ്ഡിതന്‍മാര്‍, എഴുത്തുകാര്‍ എന്നിവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് സിനിമാ പരമ്പരയ്ക്ക് രൂപമുണ്ടാക്കിയത്.
സ്റ്റോറിലൈന്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ഹോളിവുഡില്‍ നിന്നുള്‍പ്പെടെയുള്ള വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഖത്തര്‍, ലണ്ടന്‍, ന്യൂയോര്‍ക്ക്, ഷിക്കാഗോ, പാരിസ്, മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ സിനിമയുമായി ബന്ധപ്പെട്ട വര്‍ക്ക്‌ഷോപ്പുകള്‍ നടന്നിരുന്നു. യഥാര്‍ഥ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതോടൊപ്പം ഉള്ളടക്കത്തിന്റെ ഗുണനിലവാരം, ഏറ്റവും പുതിയ സിനിമാ സാങ്കേതിക വിദ്യ, വിഷ്വല്‍ ഇഫക്ടുകള്‍, കഥാകഥന രീതി തുടങ്ങിവയ്ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് അല്‍നൂര്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ അഹ്്മദ് അല്‍ഹാഷിമി പറഞ്ഞു. മേഖലയ്ക്ക് തന്നെ ആശ്ചര്യം സമ്മാനിക്കുന്ന കഥപറയല്‍ രീതി തങ്ങള്‍ വികസിപ്പിച്ച് വരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാചകജീവിതം ആസ്പദമാക്കി ഖത്തര്‍ കമ്പനി നിര്‍മിക്കുന്ന സിനിമയെക്കുറിച്ച് ആദ്യമായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് 2012ലായിരുന്നു. സിനിമ ആദ്യഘട്ടത്തില്‍ 150 മില്യണ്‍ ഡോളര്‍ ചെലവില്‍ മൂന്ന് ഭാഗങ്ങളായി ചിത്രീകരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ലോക പ്രശസ്ത പണ്ഡിതനായ യൂസുഫുല്‍ ഖറദാവിയാണ് സിനിമയ്ക്കു വേണ്ടിയുള്ള ഗവേഷണത്തിന് നേതൃത്വം കൊടുക്കുന്നത്. പ്രവാചകനെ ചിത്രത്തില്‍ നേരിട്ട് കാണിക്കില്ലെങ്കിലും അനുചരന്മാരെ ചിലപ്പോള്‍ കാണിച്ചേക്കാമെന്ന് ആ ഘട്ടത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2012 ഡിസംബറിലാണ് ഏഴു ഭാഗങ്ങളിലായി ഒരു ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് സിനിമ ഒരുക്കുമെന്ന് അല്‍നൂര്‍ ഹോള്‍ഡിംഗ്‌സ് പ്രഖ്യാപിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!