Section

malabari-logo-mobile

താനൂരില്‍ ശക്തമായ കാറ്റിലും, മഴയിലും വ്യാപക നാശം

HIGHLIGHTS : താനൂര്‍ : താനൂരിലും പരിസരപ്രദേശങ്ങളിലും വീശിയടിച്ച മായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. താനൂര്‍ കിഴക്കേ മുക്കോലയില്‍ വന്‍തോതില്‍ വൃക്ഷങ്ങള്‍ കടപുഴകി.

rainതാനൂര്‍ : താനൂരിലും പരിസരപ്രദേശങ്ങളിലും വീശിയടിച്ച മായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. താനൂര്‍ കിഴക്കേ മുക്കോലയില്‍ വന്‍തോതില്‍ വൃക്ഷങ്ങള്‍ കടപുഴകി. ചെട്ടിയാട്ടില്‍ ശശിയുടെ ഉടമസ്ഥതയിലുള്ള 50 ഓളം വാഴ പൂര്‍ണ്ണമായും നശിച്ചു. തേക്ക്, പ്ലാവ് തുടങ്ങി വന്‍ മരങ്ങള്‍ കടപുഴകി. ആമിന മനാത്ത് അബ്ദുള്‍ നാസറിന്റെ വെറ്റില കൃഷി പൂര്‍ണ്ണമായും നശിച്ചു. വീട്ടുപറമ്പിലെ തേക്കടക്കം വന്‍മരങ്ങള്‍ കടപുഴകി. പാറപ്പുറത്ത് മൊയ്തുവിന്റെ 20 ഓളം വാഴകള്‍ നശിച്ചു. വേറെയും നിരവധി വൃക്ഷങ്ങള്‍ കടപുഴകി നാശനഷ്ടങ്ങളുണ്ടായി. വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. താനൂര്‍ പഞ്ചായത്ത്,വില്ലേജ്, കൃഷിവകുപ്പധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി.

നന്നമ്പ്ര വെള്ളിയാമ്പുറത്ത് പനയത്തില്‍ സുലൈഖയുടെ വീടിന്റെയും, വീടിനോട് ചേര്‍ന്ന ഷെഡ്ഡിന്റെയും മുകളില്‍ തെങ്ങും, പ്ലാവും കടപുഴകി വീണു. കരുവപ്പള്ളി അബ്ദുള്‍സലാമിന്റെ വീടുപറമ്പിലെ നിരവധി മരങ്ങള്‍ നിലം പൊത്തി. ചങ്ങണം കാട്ടില്‍ മുഹമ്മദ് മുസ്ലാ്യാരുടെ വീട്ടുപറമ്പിലും നിരവധി വൃക്ഷങ്ങള്‍ നിലം പൊത്തി. കിളിയങ്ങാട്ടില്‍ സൈനുദ്ദീന്റെ കൊപ്ര പുര തകര്‍ന്നു. ചെറുതും, വലുതുമായ നാശനഷ്ടങ്ങള്‍ ഇനിയും നിരവധിയുണ്ട്. ലൈന്‍ കമ്പികള്‍ പൊട്ടി വീണും മറ്റ് പ്രദേശത്ത് വൈദ്യുതബന്ധവും തകരാറിലാണ്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. അപ്രതീക്ഷിതമായി കൊടുങ്കാറ്റ് വീശുകയായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!