മുംബൈയില്‍ കെട്ടിടം തകര്‍ന്ന്‌ മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു

thaneതാനെ: മഹാരാഷ്ട്രയിലെ താനയില്‍ മൂന്ന്‌ നില കെട്ടിടം തകര്‍ന്ന്‌ അഞ്ചുപേര്‍ മരണപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും 15 പേരെ ഇതുവരെ പുറത്തെടുത്തു. ആറുപേര്‍ കെട്ടിടത്തിനുള്ളില്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നതായാണ്‌ സൂചന. പരുക്കേറ്റവരെ ആശുപത്രികളിള്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

മരിച്ചവരില്‍ പന്തളം സ്വദേശിനി ഉള്‍പ്പെടുന്നു. ഇവിടെ നാല്‌ മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്‌. താനെയിലെ കല്ല്യാണിനടുത്ത്‌ താക്കൂര്‍ളിയിലാണ്‌ കെട്ടിടം തകര്‍ന്നു വീണത്‌. കഴിഞ്ഞദിവസം ഉച്ചമുതല്‍ ഇവിടെ കനത്ത മഴയായിരുന്നു. ഇതേ തുടര്‍ന്ന്‌ാണ്‌ കെട്ടിടം തകര്‍ന്നു വീണതെന്നാണ്‌ പ്രാഥമിക നിഗമനം. കെട്ടിടം കാലപ്പഴക്കം ചെന്നതാണ്‌ തകര്‍ന്നു വീഴാന്‍ ഇടയാക്കിയതെന്നാണ്‌ അധികൃതര്‍ നല്‍കുന്ന സൂചന. ഈ കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട്‌ കുറച്ചു ദിവസം മുമ്പ്‌ നോട്ടീസ്‌ നല്‍കിയിരുന്നു. എന്ന്‌ാല്‍ ഇതില്‍ നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു.

രാത്രി 10.40 ഓടെയാണ്‌ കെട്ടിടം തകര്‍ന്നത്‌. രാത്രി മുതല്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്‌. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫിന്റെ സംഘവും രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്‌.