താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് പൂര്‍ണ്ണ നിരോധനം

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. കോഴിക്കോട് ജില്ലാ കളക്ടറാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കോഴിക്കോട് നിന്നുള്ള കെഎസ്ആര്‍ടിസികള്‍ ചിപ്പിലിത്തോട് വരെയും വയനാട് നിന്നുള്ള 29 ാം മൈല്‍ വരെയും ഷട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്.

ചുരത്തില്‍ നേരത്തെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നപ്പോള്‍ ചെറിയ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ചെറിയ വാഹനങ്ങള്‍ പോലും കടന്നുപോകുന്നത് അപകടം ഉണ്ടാക്കും എന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതെതുടര്‍ന്നാണ് ചുരത്തിലൂടെ കെഎസ്ആര്‍ടിസി മാത്രം കടത്തിവിടുന്നത്.