ജമ്മുവില്‍ തീവ്രവാദി ആക്രമണം; 2 ബിഎസ്‌എഫ്‌ ജവാന്‍മാര്‍ മരിച്ചു

bsf attackജമ്മു: ജമ്മുകാശ്‌മീരില്‍ ബിഎസ്‌എഫ്‌ ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‌ നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട്‌ ജവാന്‍മാര്‍ മരിച്ചു. ആക്രണത്തില്‍ എട്ടുപേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ബുധനാഴ്‌ച രാവിലെ ഉദ്ധംപൂരിന്‌ അടുത്തുള്ള സമുറൂലിയിലെ ദേശീയപാതയിലാണ്‌ ആക്രണമണം ഉണ്ടായത്‌. ബിഎസ്‌എഫ്‌ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന്‌ കൂടുതല്‍ സേനയെ പ്രദേശത്തേക്ക്‌ അയച്ചിട്ടുണ്ട്‌.

അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം ഉണ്ടായ പാക്‌ വെടിവയ്‌പ്പിന്‌ പിന്നാലെയാണ്‌ ബിഎസ്‌എഫ്‌ ജവാന്‍മാര്‍ക്ക്‌ നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്‌. അമര്‍നാഥ്‌ തീര്‍ത്ഥയാത്ര സംഘം പ്രദേശത്ത്‌ കൂടി കടന്നുപോയതിന്‌ ശേഷമാണ്‌ ആക്രണം. ശ്രീനഗറില്‍ നിന്ന്‌ ജമ്മുവിലേക്ക്‌ വരികയായിരുന്ന ബിഎസ്‌എഫിന്റെ വാഹനത്തിന്‌ നേരെയാണ്‌ ആക്രമണമുണ്ടായത്‌. അതെസമയം ആക്രമണം ഉണ്ടായ ഈ മേഖലയില്‍ പൊതുവെ തീവ്രവാദികള്‍ കാണപ്പെടാത്തതിനാല്‍ സംഭവത്തില്‍ ആശങ്കയുണ്ടെന്ന്‌ സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ വ്യക്തമാക്കി.