കശ്മീരില്‍ പള്ളി ഇമാമിന് നേരെ തീവ്രവാദി ആക്രമണം

പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ പള്ളി ഇമാമിന് നേരെ തീവ്രവാദികളുടെ ആക്രമണം.പുല്‍വാമ പാരിഗാം ഗ്രാമത്തിലെ ഹന്‍ഫിയ പള്ളി ഇമാം മുഹമ്മദ് അഷറഫ് തോക്കറിന് നേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇമാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ജാവേദ് അഹമ്മദ് എന്ന കോണ്‍സ്റ്റബിളിനെയാണ് വെടിയുണ്ടകളേറ്റ് മരണപ്പെട്ട നിലയില്‍കണ്ടെത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ജാവേദ് അഹമ്മദിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.