ജമ്മുവില്‍ ഭീകരാക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ 8 സൈനീകര്‍ കൊല്ലപ്പെട്ടു

Story dated:Sunday June 26th, 2016,11 39:am

kashmirശ്രീനഗര്‍: കശ്‌മീരില്‍ സിആര്‍പിഎഫ്‌ വാഹനത്തിന്‌ നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ട്‌ സൈനീകര്‍ കൊല്ലപ്പെട്ടു. ഇന്നലെ പുല്‍വാമ ജില്ലയിലെ പാമ്പോറില്‍ സൈീക പരിശീലന കേന്ദ്രത്തില്‍ നിന്ന്‌ മടങ്ങിയ വാഹനങ്ങള്‍ക്ക്‌ നേരെയാണ്‌ ഭീകരാക്രമണം ഉണ്ടായത്‌. ആക്രണത്തില്‍ രണ്ട്‌ ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ട മലയാളി സൈനികന്‍ തിരുവനന്തപുരം പാലോട്‌ പച്ച സ്വദേശി ജയചന്ദ്രനാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ജയചന്ദ്രന്‍ 161 ാം ബറ്റാലിയനിലെ സബ്‌ ഇന്‍സ്‌പെക്ടറാണ്‌.

ഭീകരാക്രമണത്തില്‍ 22 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില അതീവഗരുതരമാണ്‌.

ആക്രമണത്തിന്‌ പിന്നില്‍ ലക്ഷക്കര്‍ ഇ തോയിബയാണെന്ന്‌ സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുണ്ട്‌. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന്‌ എ കെ 47 തോക്കുകളും ഗ്രനേഡുകളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്‌.