Section

malabari-logo-mobile

പഞ്ചാബില്‍ പോലീസ്‌ സ്‌റ്റേഷനിലും ബസ്സിലും ഭീകരാക്രമണം;10 മരണം

HIGHLIGHTS : ഗുരുദാസ്‌പൂര്‍: പഞ്ചാബിലെ ഗുരുദാസ്‌പൂരിലെ ദിനനഗറില്‍ ഭീകരാക്രമണം. പോലീസ്‌ സ്‌റ്റേഷനിലും ബസ്സിലുമുണ്ടായ ഭീകരാക്രമണത്തില്‍ പത്ത്‌ പേര്‍ കൊല്ലപ്പെട്ടു...

Untitled-2 copyഗുരുദാസ്‌പൂര്‍: പഞ്ചാബിലെ ഗുരുദാസ്‌പൂരിലെ ദിനനഗറില്‍ ഭീകരാക്രമണം. പോലീസ്‌ സ്‌റ്റേഷനിലും ബസ്സിലുമുണ്ടായ ഭീകരാക്രമണത്തില്‍ പത്ത്‌ പേര്‍ കൊല്ലപ്പെട്ടു. പോലീസ്‌ സ്‌റ്റേഷനിലുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരും ലോക്കപ്പിലുണ്ടായിരുന്ന രണ്ടുപേരുമാണ്‌ കൊല്ലപ്പെട്ടത്‌. മുപ്പതോളം പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇന്ന്‌ പുലര്‍ച്ചെ 5.45 ഒടെയായിരുന്നു ആക്രമണം നടന്നത്‌.

വെള്ള മാരുതി കാറില്‍ സൈനികരുടെ യൂണിഫോമിലെത്തിയ തോക്കു ധാരികളായ സംഘമാണ്‌ ആക്രമണം നടത്തിയത്‌. ബസിനു നേര ആക്രമണം നടത്തിയ ശേഷം ഇവര്‍ പോലീസ്‌ സ്‌റ്റേഷനുനേരെ ആക്രമണം നടത്തുകയായിരുന്നു. സ്‌റ്റേഷനില്‍ ഒളിച്ചിരുന്ന ഭീകരവാദിയെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. പത്താന്‍കോട്ടയിലെ റെയില്‍വെ ട്രാക്കില്‍ അഞ്ച്‌ ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. സ്ഥലത്തിപ്പോള്‍ എന്‍ എസ്‌ ജി കമാന്‍ഡോകളെ വിന്യസിപ്പിച്ചിരിക്കുകയാണ്‌.

sameeksha-malabarinews

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌ പഞ്ചാബ്‌ സര്‍ക്കാരിനോട്‌ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌. ആഭ്യന്തരമന്ത്രാലയം പ്രധാനമന്ത്രിക്ക്‌ വിശദീകരണം നല്‍കും. പാക്‌ ചാര സംഘടനയാണ്‌ ആക്രണത്തിന്‌ പിന്നിലെന്നാണ്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നിഗമനം. അതെസമയം ഏത്‌ സാഹചര്യത്തെയും നേരിടാന്‍ സൈന്യം സജ്ജമാണെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംങ്‌ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!