ജമ്മു കാശ്‌മീരില്‍ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു;മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌


indian_army--621x414ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ കുപ്‌ വാരയില്‍ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ മരിച്ചു. മൂന്ന്‌ സൈനികര്‍ക്ക്‌ പരിക്കേറ്റു. ബഷീര്‍ അഹമ്മദ്‌ എന്ന സൈനികനാണ്‌ മരിച്ചത്‌. തങ്‌ദര്‍ പ്രദേശത്താണ്‌ ആക്രണമുണ്ടായ്‌ത. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയ സൈനികനാണ്‌ മരിച്ചതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതേസമയം ഇപ്പോഴും ഇവിടെ ആക്രണമണം തുടരുകയാണ്‌.

ആറോളം തീവ്രവാദികളാണ്‌ ശനിയാഴ്‌ച രാത്ര നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞ്‌ കയറാന്‍ ശ്രമിച്ചത്‌. ഇത്‌ സൈനികരുടെ ശ്രദ്ധയില്‍ പെട്ടതോടെ ശക്തമായ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഉദംപൂരില്‍ സൈനികര്‍ക്ക്‌ നേരെ ഭീകരാക്രമണം ഉണ്ടാവുകയും. പാക്കിസ്ഥാന്‍ സ്വദേശിയായ ഒരു ഭീകരനെ ജീവനോടെ പിടികൂടുകയും ചെയ്‌തിരുന്നു.

അതേസമയം അതിര്‍ത്തികളില്‍ പാക്‌സൈന്യത്തിന്റെ ഭാഗത്ത്‌ നിന്നും തുടര്‍ച്ചയായ ആക്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്‌. പാകിസ്ഥാന്‍ സൈനികരില്‍ നിന്നുള്ള ഈ ആക്രണങ്ങള്‍ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന്‌ ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു.

പഞ്ചാബിലെ ഗുര്‍ദാസ്‌പൂരില്‍ ഉണ്ടായി ഭീകരാക്രണത്തില്‍ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥനടക്കം ആറുപേരാണ്‌ കൊല്ലപ്പെട്ടത്‌. അതേസമയം തുടര്‍ച്ചയായ നുഴഞ്ഞുകയറ്റ ശ്രമങ്ങളെ തുടര്‍ന്ന്‌ അതീവ ജാഗ്രതയിലാണ്‌ സൈന്യം.