Section

malabari-logo-mobile

നിങ്ങള്‍ക്കും ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാം

HIGHLIGHTS : കണ്ണൂര്‍ ആസ്ഥാനമായുള്ള 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ പ്രാദേശിക സേനയില്‍ വിവിധ തസ്‌തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ നവംബര്‍ 10 മുതല്‍ കണ്ണൂരില്‍ നട...

Terriകണ്ണൂര്‍ ആസ്ഥാനമായുള്ള 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ പ്രാദേശിക സേനയില്‍ വിവിധ തസ്‌തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ നവംബര്‍ 10 മുതല്‍ കണ്ണൂരില്‍ നടക്കും. 18നും 42നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്‌ പങ്കെടുക്കാം. 10ന്‌ കണ്ണൂര്‍ കോട്ട മൈതാനിയില്‍ കായികക്ഷമതാ പരീക്ഷയും നവംബര്‍ 11 മുതല്‍ 14 വരെ മെഡിക്കല്‍ പരിശോധന, ഡോക്യുമെന്റേഷന്‍, ട്രേഡ്‌ ടെസ്റ്റ്‌, ഇന്റര്‍വ്യൂ എന്നിവയും നടത്തും.

ജനറല്‍ ഡ്യൂട്ടി തസ്‌തികയിലേക്കു 45 ശതമാനം മാര്‍ക്കോടെ എസ്‌എസ്‌എല്‍സി ജയം അല്ലെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത വേണം. സംസ്ഥാനതല കായിക മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കു മുന്‍ഗണന. ക്ലാര്‍ക്ക്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ക്ക്‌ 50 ശതമാനം മാര്‍ക്കോടെ പ്ലസ്‌റ്റു അല്ലെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസം. ടൈപ്പിങ്‌, കംപ്യൂട്ടര്‍ എന്നിവയില്‍ പ്രാവീണ്യമുണ്ടാകണം.

sameeksha-malabarinews

ഷെഫ്‌ മെസ്‌, ഷെഫ്‌ കമ്യൂനിറ്റി, ഡ്രസര്‍, എക്യുപ്‌മെന്റ്‌ റിപ്പയര്‍ തസ്‌തികകളിലേക്കുള്ള അപേക്ഷകര്‍ക്ക്‌ എസ്‌എസ്‌എല്‍സി യും ട്രേഡ്‌ വര്‍ക്കില്‍ പ്രാവീണ്യവും വേണം. ഉയരം 160 സെന്റിമീറ്റര്‍, നെഞ്ചളവ്‌ 77.82 സെന്റിമീറ്റര്‍, തൂക്കം (കുറഞ്ഞത്‌) 50 കിലോ എന്നിങ്ങനെ ശാരീരിക യോഗ്യതകളും വേണം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ കായികക്ഷമതാ പരീക്ഷയിലും തുടര്‍ന്നുള്ള വൈദ്യ പരിശോധന, ട്രേഡ്‌ ടെസ്റ്റ്‌, ഇന്റര്‍വ്യൂ എന്നിവയിലും യോഗ്യത നേടണം. തിരഞ്ഞെടുക്കപ്പെട്ടാല്‍ വെല്ലിങ്‌ടണിലെ (നീലഗിരി) മദ്രാസ്‌ റെജിമെന്റ്‌ സെന്ററില്‍ എട്ട്‌ മാസത്തെ നിര്‍ബന്ധ പരിശീലനവും വര്‍ഷത്തില്‍ രണ്ടുമാസം നിര്‍ബന്ധ പരിശീലനവുമുണ്ടാകും.
പരിശീലന കാലയളവിലും അടിയന്തര ഘട്ടങ്ങളില്‍ നിയോഗിക്കുമ്പോഴും മാത്രം ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും ലഭിക്കും. ആവശ്യം നേരിട്ടാല്‍ രാജ്യത്തിന്റെ ഏതു മേഖലയിലും വിദേശത്തും സേവനമനുഷ്‌ഠിക്കാന്‍ സന്നദ്ധരാവണം. താത്‌പര്യമുള്ളവര്‍ കായികക്ഷമതാ പരിശോധന വേളയില്‍ ആറുമാസത്തിനകം എടുത്ത 12 പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്‌ (തഹസില്‍ദാര്‍ സാക്ഷ്യപ്പെടുത്തിയത്‌), എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ്‌, സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌, യോഗ്യത തെളിയിക്കുന്ന മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും പകര്‍പ്പും സഹിതമെത്തണം.

കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ ഇ.എസ്‌.ഐ സ്ഥാപനങ്ങളില്‍ അസി. ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക്‌ താത്‌കാലിക നിയമനം നടത്തുന്നതിന്‌ കോഴിക്കോട്‌ ചാലപ്പുറം ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ സര്‍വീസ്‌ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്‌റ്റര്‍ ഓഫീസില്‍ കൂടിക്കാഴ്‌ച നടത്തും. നവംബര്‍ 11ന്‌ രാവിലെ 10.30നാണ്‌ കൂടികാഴ്‌ച. താത്‌പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷന്‍, ജനന തീയതി എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം നേരിട്ടെത്തണം. പ്രതിമാസം 30000 രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ്‌ നിയമനം. പി.എസ്‌.സി, എംപ്ലോയ്‌മെന്റ്‌ എക്‌സചേഞ്ച്‌ എന്നിവ മുഖാന്തരം നിയമനം ലഭിക്കുന്ന ഡോക്‌റ്റര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ നിയമനം റദ്ദാക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ കെ.എസ്‌.ആറിലെ അപ്പന്‍ഡിക്‌സ്‌ ഒന്ന്‌ പ്രകാരമുള്ള കരാര്‍ ഒപ്പിട്ട്‌ നല്‍കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!