ക്ഷേത്രദര്‍ശനത്തിനെത്തി കവര്‍ച്ച നടത്തുന്ന യുവദമ്പതികള്‍ കോഴിക്കോട്ട് പിടിയില്‍

theftകോഴിക്കോട് : നഗരത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തി കവര്‍ച്ച നടത്തുന്ന യുവദമ്പതികള്‍ പിടിയിലായി.

വയനാട് കല്‍പ്പറ്റ സ്വദേശികളായ കോട്ടത്തറ കൃഷണപുരം സുരേഷ് ഭവനില്‍ അമല്‍(19) ഭാര്യ പൂതാടി കേണച്ചിറ മേപ്പാടി വീട്ടില്‍ ദിവ്യ(21) എന്നവരാണ് പോലീസ് പിടിയിലായത്.

കോഴിക്കോട് നഗരത്തിലെ വിവിദ ക്ഷേത്രങ്ങളില്‍ നിന്ന് കവര്‍ച്ച നടത്തിയിട്ടുള്ള ഇവര്‍ കഴിഞ്ഞ ദിവസം നഗരത്തിലെ ലിങ്ക് റോഡിലുള്ള സുകതീന്ദ്ര കല്യാണമണ്ഡപത്തിനു പിറകിലായിുള്ള പാണ്ഡുരംഗന്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിലുണ്ടായിരുന്ന രണ്ടു പവന്റെ മാല മോഷണം പോയ കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വലയിലായത്. നിരവധി തൊണ്ടി മുതലുകള്‍ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

കോഴിക്കോട് ഓന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു.

photo courtesy: mathrubhumi epaper