ആരാധനാലയങ്ങളിലെ ആയുധപരിശീലനം അനുവദിക്കില്ല;മന്ത്രി കടകംപള്ളി

kadakampallyതിരുവനന്തപുരം: സംസ്ഥാനത്തെ ആരാധാനാലയങ്ങളില്‍ ഒരു സംഘടനയുടെയും ആയുധപരിശീലനം അനുവദിക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. നിയമസഭയില്‍ ആര്‍ രേജിഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആരാധനാലയങ്ങളിലെ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടാകുകയാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.