ക്ഷേത്രക്കുളങ്ങളും കാവുകളും ആല്‍ത്തറകളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ധനസഹായം

download (3)മലബാര്‍ ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രങ്ങളിലെ കാവുകള്‍, കുളങ്ങള്‍, ആല്‍ത്തറകള്‍ എന്നിവയുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കുന്നതിന്‌ അപേക്ഷകള്‍ ക്ഷണിച്ചു. ജൂണ്‍ 30 നകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അതത്‌ ഡിവിഷന്‍ അസിസ്റ്റന്റ കമ്മീഷനറുടെ ഓഫീസില്‍ അപേക്ഷ ലഭിക്കണം. നിബന്ധനകള്‍ malabardevaswom.kerala.gov.in ല്‍ ലഭിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്ത സ്വകാര്യക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള കാവുകള്‍, കുളങ്ങള്‍, ആല്‍ത്തറകള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള എസ്റ്റിമെറ്റ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ശുപാര്‍ശ സഹിതം സമര്‍പ്പിക്കണം.