Section

malabari-logo-mobile

തെലുങ്കാന ബില്‍ പാസ്സായി

HIGHLIGHTS : ദില്ലി: തെലുങ്കാന സംസ്ഥാന രൂപീകരണം അംഗീകരിച്ചുകൊണ്ടുള്ള ആന്ധ്രാപ്രദേശ് പുനഃസംഘടന ബില്‍ ലോകസഭയില്‍ ശബ്ദവോട്ടോടെ പാസായി. അടുത്ത ദിവസം തന്നെ ബില്‍ രാജ...

loksabhaദില്ലി: തെലുങ്കാന സംസ്ഥാന രൂപീകരണം അംഗീകരിച്ചുകൊണ്ടുള്ള ആന്ധ്രാപ്രദേശ് പുനഃസംഘടന ബില്‍ ലോകസഭയില്‍ ശബ്ദവോട്ടോടെ പാസായി. അടുത്ത ദിവസം തന്നെ ബില്‍ രാജ്യസഭയിലും അവതരിപ്പിക്കും.

സീമാന്ധ്രാ മേഖലയില്‍ നുന്നുള്ള കേന്ദ്രമന്ത്രിമാരും എംപി മാരുടെയും സിപിഎം, തൃണമൂല്‍,എസ്പി,വിജെഡി അംഗങ്ങളുടെയും ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബില്ല് പാസ്സായത്. പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി കൂടി അനുകൂലിച്ചതോടെയാണ് ബില്ല് പാസ്സായത്.

sameeksha-malabarinews

സീമാന്ധ്രയുടെ ആവശ്യം കൂടി പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പിന്തുണ അറിയിച്ചുകൊണ്ടുള്ള തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

ബില്ല് പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ന് ആന്ധ്രയില്‍ ബന്ദാണ്. ഐഎസ്ആര്‍ കോണ്‍ഗ്രസ്സാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ റെഡ്ഡി ഇന്ന് രാജിവെച്ചേക്കുമെന്ന് സൂചനയുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!