ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സിപിഎം നേതാക്കള്‍ക്ക്‌ പരിശീലനം

CPIM NEWSതിരു: ഒടുവില്‍ സിപിഎം തിരച്ചറിയുന്നു. ഒമ്പതുമണി ടെലിവിഷന്‍ ചര്‍ച്ചകള്‍ ജനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന്‌. ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ നയങ്ങള്‍ സുവ്യക്തമായി ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതിരിപ്പിക്കാന്‍ കഴിവുള്ളവരെ വാര്‍ത്തെടുക്കാന്‍ പരിശീലനം നല്‍കാന്‍ ഒരുങ്ങുകയാണ്‌ സിപിഎം.

ഡോ.തോസ്‌ ഐസക്കിന്റെ നേതൃത്വത്തിലായിരിക്കും നേതാക്കളുടെ പാനല്‍ തയ്യാറാക്കുക. കൂടാതെ എം വി ഗോവിന്ദന്‍ മാസ്‌റ്റര്‍, ആനത്തലവട്ടം ആനന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരാണ്‌ സംസ്ഥാന സെക്രട്ടറിയേറ്റിനെ പ്രതിനിധീകതരിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുക്കുക. സംസ്ഥാന സമിതിയെ പ്രതിനിധീകരിച്ച്‌ പി.രാജീവ്‌, കെ എന്‍ ബാലഗോപാല്‍, ടി.എന്‍ സീമ എന്നിവര്‍ പങ്കെടുക്കും. ഡിവൈഐയില്‍ നിന്നും സ്വരാജ്‌, എംബി രാജേഷ്‌, ടി വി രാജേഷ്‌, എ എന്‍ ഷംസീര്‍, പി.ബിജു,മുഹമ്മദ്‌ റിയാസ്‌ എന്നിവരും പങ്കെടുക്കും.

ഇവര്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ എകെജി സെന്റര്‍ ആസ്ഥാനമാക്കി പുതുതായി വിവര ശേഖരണ കേന്ദ്രവും സ്ഥാപിക്കും. ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക്‌ പുറമെ സൈബര്‍ ലോകത്തും ശക്തമായ ഇടപെടലുകള്‍ നടത്താന്‍ പാര്‍ട്ടി നേതാക്കള്‍ക്ക്‌ പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌.