തേജ്പാലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി

tejpalപനാജി : സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെഹല്‍കാ മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 12 ദിവസത്തേക്ക് കൂടി നീട്ടി

പനാജിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സരിക പല്‍ ദേശായിയാണ് തേജ്പാലിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. ആദ്യ 12 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് 12 ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.
വാസ്‌കോ ടൗണിനടുത്തുള്ള സാഡാ സബ്ജയിലിലാണ് തേജ്പാലിനെ താമസിപ്പിച്ചിരിക്കുന്നത്. അതേസമയം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിന് ശേഷം ചോദ്യം ചെയ്യലിന് വിധേയനാക്കിയിട്ടില്ലെന്നും പോലീസ് ലോക്കപ്പിലായിരുന്നപ്പോള്‍ മാത്രമാണ് തേജ്പാലിനെ ചോദ്യം ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഡിസംബബര്‍ 26 ലേക്ക് മാറ്റി.

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ നവംബര്‍ 30 നാണ് ഗോവ പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്.