Section

malabari-logo-mobile

തെഹല്‍ക്കയില്‍ നിന്നും ഷോമ ചൗധരിയും രാജിവെച്ചു

HIGHLIGHTS : ദില്ലി: തെഹല്‍ക്കയില്‍ നിന്ന് മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയും രാജിവെച്ചു. തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരായ ലൈഗീകാരോപണ കേ...

SHOMAദില്ലി: തെഹല്‍ക്കയില്‍ നിന്ന് മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയും രാജിവെച്ചു. തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരായ ലൈഗീകാരോപണ കേസിന്റെ പശ്ചാത്തലത്തിലാണ് രാജി.

ഷോമ മാധ്യമ പ്രവര്‍ത്തകയുടെ പരാതി ഗൗരവമായെടുക്കാതെ അവഗണിച്ച് തേജ്പാലിനെ സംരക്ഷിക്കുകയാണെന്ന് ആദ്യമെ പരാതിയുണ്ടായിരുന്നു.

sameeksha-malabarinews

എന്നാല്‍ ഷോമ തന്റെ രാജിക്കത്തില്‍ താന്‍ ഈ പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാടുകളെ പറ്റി വിശദമായി തന്നെ പറയുന്നുണ്ട്. മാധ്യങ്ങള്‍ അര്‍ദ്ധ സത്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഷോമ കുറ്റപ്പെടുത്തുന്നു. താന്‍ സ്ത്രീപക്ഷ നിലപാടുകളില്‍ എന്നും ഉറച്ചു നില്‍ക്കുന്നുവെന്നും പ്രതിസന്ധി ഘട്ടത്തില്‍ തെഹല്‍ക്കയ്‌ക്കൊപ്പം ഉണ്ടാകാനാണ് ആഗ്രഹമെങ്കിലും ഇപ്പോഴത്തെ സഹാചര്യത്തില്‍ തന്റെ സാന്നിധ്യം തെഹല്‍ക്കയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നതിനാലാണ് താന്‍ രാജിവെക്കുന്നതെന്നും പൊതു സമൂഹത്തില്‍ തെഹല്‍ക്കയ്ക്കുള്ള പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷോമ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് രാജിക്കത്ത് കൈമാറിയത്.

മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ ലൈംഗിക പീഡനം സംബന്ധിച്ച പരാതി തെഹല്‍ക്കയുടെ ആഭ്യന്തര കാര്യമാണെന്നും തേജ്പാല്‍ ക്ഷമ പറഞ്ഞതില്‍ യുവതി തൃപ്തയാണെന്നു കരുതുന്നുവെന്ന ഷോമയുടെ ആദ്യ പ്രതികരണം തന്നെ ഏറെ വിവമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഷോമയുടെ ഈ പ്രതികരണത്തില്‍ താന്‍ തൃപ്തയല്ലെന്നും തെഹല്‍ക്കയുടെ പ്രതികണത്തില്‍ നിരാശയുണ്ടെന്നും യുവതി പ്രതികരിക്കുകയും ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!