ടീസ്റ്റ സെതല്‍വാദിനെതിരെ സിബിഐ കേസെടുത്തു

VBK-TEESTA_1815211gദില്ലി: ആക്ടിവിസ്റ്റ്‌ ടീസ്റ്റ സെതല്‍വാദിനെതിരെ സി ബി ഐ കേസ്‌ രജിസ്റ്റര്‍ ചെയതു. സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ സ്ഥാപനങ്ങളില്‍ നിന്ന്‌ ഫണ്ട്‌ സ്വീകരിച്ചുവെന്ന ആരോപണങ്ങളെ തുടര്‍ന്നാണ്‌ കേസ്‌. ടീസ്റ്റയ്‌ക്ക്‌ പുറമെ അവരുടെ ഭര്‍ത്താവ്‌ ജാവേദ്‌ ആനന്ദ്‌, ബിസിനസുകാരന്‍ ഗുലാം മുഹമ്മദ്‌ പെഷിമാന്‍, സബ്രാങ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ആന്റ്‌ പബ്ലിഷിങ്‌ എന്നിവരുടെ പേരും എഫ്‌ഐആറിലുണ്ട്‌.

സബ്രാങ്ങിന്റെ ഡോക്യുമെന്റുകളും ബാങ്ക്‌ അക്കൗണ്ടുകളും വിശദാംശങ്ങളും പരിശോധിച്ച്‌ വിരകയാണ്‌. മൂന്നുപേരെയും ഉടന്‍ ചോദ്യം ചെയ്യുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇവര്‍ക്കെതിരെ ഫോറിന്‍ കോന്‍ട്രിബ്യൂഷന്‍സ്‌ റെഗുലേഷന്‍ ആക്ട്‌ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌. ആഭ്യന്നതര മന്ത്രാലയത്തിന്റെ പരാതി പരിഗണിച്ചാണ്‌ നടപടി. നിയമവിരുദ്ധമായി ഫണ്ട്‌ സ്വരൂപിച്ചതിന്‌ ടീസ്റ്റയ്‌ക്കും മറ്റുള്ളവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ്‌ ആഭ്യന്തര മന്ത്രാലയം പരാതിയില്‍ പറയുന്നത്‌. കുറ്റംതെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ ശിക്ഷലഭിക്കാവുന്ന കേസാണിത്‌.

എന്നാല്‍ ടീസ്റ്റയെ കുടുക്കാനുള്ള മനപൂര്‍വ്വ ശ്രമത്തിന്റെ ഭാഗമാണ്‌ ഈ ആരോപണമെന്നും ആക്ഷേപമുണ്ട്‌. 2002 ലെ കലാപം മുതല്‍ ഗുജറാത്ത്‌ സര്‍ക്കാറിനെതിരെ ശക്തമായി രംഗത്തുവന്ന ആക്ടിവിസ്റ്റാണ്‌ ടീസ്റ്റ.