അധ്യാപികയുടെ മാനസിക പീഡനം;ആത്മഹത്യക്ക്‌ ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം: സ്‌കൂളിലെ പ്രധാന അധ്യാപികയുട മാനസിക പീഡനത്തെ തുടര്‍ന്ന്‌ തീ കൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പനവേലില്‍ അനിരുദ്ധന്റെ മകള്‍ പി കെ നന്ദനയാണ്‌ മരിച്ചത്‌. 70 ശതമാനം പൊള്ളലേറ്റ നന്ദന കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശിനായാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം നടന്നത്‌.

പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടിയുടെ ബാഗ്‌ പരിശോധിച്ച അധ്യാപകര്‍ കത്ത്‌ കണ്ടെത്തുകയും തുടര്‍ന്ന്‌ പ്രധാന അധ്യാപിക മാനസികമായി പീഡിപ്പിച്ചുവെന്നാണ്‌ പരാതി. സ്‌കൂളില്‍ നിന്ന്‌ വീട്ടിലെത്തിയ പെണ്‍കുട്ടി അടുത്ത വീട്ടില്‍നിന്ന്‌ മണ്ണെണ്ണ വാങ്ങി ദേഹത്ത്‌ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. അധ്യാപികയ്‌ക്കെതിരെ വാഴക്കുളം പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ട്‌ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Related Articles