അധ്യാപികയുടെ ആത്മഹത്യ;പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെ വിട്ടയച്ചു

കൊല്ലം:കൊല്ലം സ്വദേശിനിയായ അധ്യപിക ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെ പോലീസ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. കസ്ററഡിയിലെടുത്ത ഇരവിപുരം പോലീസാണ് യുവാവിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത് .

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അധ്യാപിക  വീട്ടിനുള്ളിൽ ആളുകൾ നോക്കി നിൽക്കേ തൂങ്ങി മരിച്ചത് തേവള്ളി ബോയ്സ് ഹയർക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക അയത്തിൽ ഗോപാലശ്ശേരി ജി വിഹർ ഗുരു ലീലയിൽ സിമി (46) യാണ് മരിച്ചത് ഇവർ ഈ യുവാവുമായി 2 വർഷത്തോളമായി അടുപ്പത്തിലായിരുന്നു.

കഴിഞ്ഞ ജൂൺ 30 ന് അയത്തിലെ അധ്യാപികയുടെ വീട്ടിലെത്തിയ യുവാവിനെ മടങ്ങിപ്പോവാൻ ഇവർ അനുവദിച്ചില്ല രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും പ്രകോപിതയായ അധ്യാപിക യുവാവിനെ ആക്രമിക്കുയുമായിരുന്നു ‘ നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ യുവാവിനെ കണ്ട് പരിസരവാസികൾ വിഷയത്തിൽ ഇടപെട്ടു’  ഇതോടെ ഇവരുമായി തർക്കിച്ച് അധ്യാപിക മുറിയിൽ കയറി വാതിലടച്ച് തൂങ്ങി മരിക്കുകയായിരുന്നു.