വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ പിടിയില്‍

kadambuzhaകോട്ടക്കല്‍: വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ കടാമ്പുഴ പോലീസ്‌ അറ്‌സറ്റ്‌ ചെയ്‌തു. കല്‍പ്പകഞ്ചേരി തെക്കത്തില്‍ അന്‍വര്‍ സാദിഖ്‌ (30) ആണ്‌ അറസ്റ്റിലായത്‌.

11 വയസ്സിന്‌ താഴെയുള്ള വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിനാണ്‌ ഇയാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 4 വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ അനേ്വഷിച്ച്‌ വരികയാണെന്നും കാടാമ്പുഴ എസ്‌ ഐ കെ പി വാസു. കൂട്ടാടമ്മല്‍ തസ്‌കിയത്തുല്‍ അനാം മദ്രസ്സയിലെ അധ്യാപകനാണ്‌ ഇയാള്‍. 3 വര്‍ഷമായി ഇവിടെ ജോലി ചെയ്‌ത്‌ വരികയായിരുന്നു. വിദ്യാര്‍ത്ഥികളെ ഭക്ഷണസാധനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച്‌ വീട്ടില്‍ വെച്ചാണ്‌ പീഡനത്തിരിയാക്കിയത്‌. കുട്ടികള്‍ രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. ഇതിന്‌ മുമ്പും ഇയാള്‍ പ്രകൃതിവിരുദ്ധപീഡനത്തിന്‌ അറസ്റ്റിലായിട്ടുണ്ട്‌. കല്‍പ്പകഞ്ചേരി പോലീസ്‌ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. കടാമ്പുഴ എസ്‌ ഐ കെ പി വാസുവിന്റെ നേതൃത്വത്തിലാണ്‌ അനേ്വഷണം നടക്കുന്നത്‌. എ എസ്‌ ഐ ജോര്‍ജ്ജ്‌, സി പി ഒ മാരായ സൂര്യനാരായണന്‍, മനോജ്‌, സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളെ തിങ്കളാഴ്‌ച തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

കാടാമ്പുഴയില്‍ മദ്രസ്സ വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം അധ്യാപകന്‌ കടുത്ത ശിക്ഷ നല്‍കണമെന്ന്‌ മനുഷ്യാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകനുള്ള ശിക്ഷ മറ്റുള്ളവര്‍ക്ക്‌ പാഠമാകണമെന്ന്‌ മനുഷ്യാവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പോലീസ്‌ അനേ്വഷണം ഊര്‍ജ്ജിതമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടുമെന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. കാടാമ്പുഴ പോലീസ്‌ സ്റ്റേഷനില്‍ നേരിട്ടെത്തി പ്രവര്‍ത്തകര്‍ എസ്‌ ഐ യില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സുഹറ കാടാമ്പുഴ, ജില്ലാ മഹിളാ പ്രസിഡന്റ്‌ ഫാത്തിമാബക്കര്‍, നൗഫല്‍ പുത്തനത്താണി, ദിലീപ്‌, മുസ്‌തഫ, ഷരീഫ്‌ വരിക്കോടന്‍, കെ പി നൗഷാദ്‌, നാസര്‍, സമദ്‌, ഹമീദ്‌, ഗിരീഷ്‌ എന്നിവര്‍ കാടാമ്പുഴ പോലീസ്‌ സ്റ്റേഷന്‍ സന്ദര്‍ശിച്ചു