തീവണ്ടിയില്‍ പീഡനശ്രമം; അധ്യാപകന്‍ അറസ്റ്റില്‍

images copyകോഴിക്കോട്‌: തിരൂരില്‍ നിന്ന്‌ കലോത്സവം കഴിഞ്ഞ്‌ മടങ്ങുന്നതിനിടെ തീവണ്ടിയില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിയെ ലൈംഗകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. കല്‍പ്പറ്റ മാസ്റ്റേഴ്‌സ്‌ അക്കാദമി അധ്യാപകന്‍ മുട്ടില്‍ സ്വദേശി ഷാഹിദ്‌(40)നെയാണ്‌ പൊലീസ്‌ പിടികൂടിയത്‌. കേസ്‌ രജിസ്റ്റര്‍ ചെയ്‌ത റെയില്‍വെ പോലീസ്‌ ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

കല്‍പ്പറ്റിയില്‍ വെച്ചാണ്‌ പൊലീസ്‌ ഇയാളെ പിടികൂടിയത്‌. കഴിഞ്ഞ 18, 19 തിയ്യതികളില്‍ തിരൂരില്‍ വെച്ച്‌ നടന്ന പ്രീ പ്രൈമറി ടീച്ചേഴ്‌സിന്റെ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്‌ നിന്ന്‌ തിരൂരിലേക്കും തിരിച്ചുമുള്ള തീവണ്ടി യാത്രയ്‌ക്കിടെയാണ്‌ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌.

വിദ്യര്‍ത്ഥിനിയും അമ്മയും വയനാട്‌ ചൈല്‍ഡ്‌ ലൈനിന്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ നടപടി.