Section

malabari-logo-mobile

ദോഹയില്‍ ടാക്‌സി സമരം ശക്തമാകുന്നു

HIGHLIGHTS : ദോഹ: വേതന വ്യവസ്ഥയിലുണ്ടായ മാറ്റത്തില്‍ പ്രതിഷേധിച്ച് ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന സമരം ഇന്നലെയും തുടര്‍ന്നു. കര്‍വയ്ക്ക് കീഴിലെ സ്വകാര്യ ഫ്രാഞ്...

all million taxi in dohaദോഹ: വേതന വ്യവസ്ഥയിലുണ്ടായ മാറ്റത്തില്‍ പ്രതിഷേധിച്ച് ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന സമരം ഇന്നലെയും തുടര്‍ന്നു. കര്‍വയ്ക്ക് കീഴിലെ സ്വകാര്യ ഫ്രാഞ്ചൈസിയായ അല്‍ഇജാറയുടെ ഡ്രൈവര്‍മാരാണ് സമര രംഗത്തുള്ളത്. തുടക്കത്തില്‍ വ്യാഴാഴ്ച ഭൂരിപക്ഷം ഡ്രൈവര്‍മാരും സമര രംഗത്തുണ്ടായിരുന്നെങ്കിലും ഇന്നലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അതില്‍ കുറേ പേര്‍ ജോലിക്കു കയറിയതായി മലയാളി ഡ്രൈവര്‍ പറഞ്ഞു. 70 ശതമാനത്തോളം ഡ്രൈവര്‍മാര്‍ ഇപ്പോഴും സമരത്തിലാണ്. സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലിസ് പിടികൂടിയ ഏതാനും ഡ്രൈവര്‍മാരെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു. 35ഓളം പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൂചന ഉണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ദിവസം എട്ടു മണിക്കൂര്‍ ജോലിയും മാസം 8000 റിയാല്‍ കമ്പനിയിലേക്ക് അടക്കണമെന്നതുമായിരുന്നു നേരത്തേയുണ്ടായിരുന്ന വ്യവസ്ഥ. 1400 റിയാലായിരുന്നു ശമ്പളം. ഇതിനു പുറമേ ഓടുന്നതിന് അനുസരിച്ചുള്ള കമ്മീഷനും ലഭിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തിയതായാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ദിവസം 350 റിയാല്‍ അടക്കണമെന്നതായിരുന്നു പുതിയ വ്യവസ്ഥകളില്‍ പ്രധാനം. ഒപ്പം 11,000 റിയാല്‍ വരെ കമ്മീഷന്‍ ലഭിക്കുകയുമില്ല. 350 റിയാല്‍ ഉണ്ടാക്കണമെങ്കില്‍ ദിവസം ചുരുങ്ങിയത് 16 മണിക്കൂര്‍ എങ്കിലും ഓടേണ്ടി വരുമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്..
കര്‍വയ്ക്കു കീഴിലെ സ്വകാര്യ ഫ്രാഞ്ചൈസികളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള വേതന വ്യവസ്ഥ പല രീതിയിലാണെന്ന് അല്‍ഇജാറയിലെ ഡ്രൈവര്‍മാരിലൊരാള്‍ പറഞ്ഞു. അതില്‍ ഡ്രൈവര്‍മാര്‍ക്ക് ഏറ്റവും കുറഞ്ഞ ആനുകൂല്യം ലഭിക്കുന്നത് തങ്ങളുടെ കമ്പനിയിലാണെന്നും അദ്ദേഹം അറിയിച്ചു. വേതന വ്യവസ്ഥ പഴയ രീതിയിലേക്കു തന്നെ മാറ്റണമെന്നാണു സമരത്തിലുള്ള ഡ്രൈവര്‍മാരുടെ ആവശ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!