തവനൂര്‍, വെട്ടം ഉപതെരഞ്ഞെടുപ്പ് ഫലം

മലപ്പുറം: തവനൂര്‍ , വെട്ടം ഗ്രാമ പഞ്ചായത്തു വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. തവനൂരിലെ എട്ടാം വാര്‍ഡില്‍ കുരട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.പി. അബ്ദുല്‍ നാസര്‍ കുരട്ട്(816) വിജയിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളുടെ വോട്ടിംഗ് നില. അബ്ദുല്‍ നാസര്‍ കെ.കെ.സ്വത. (349) രവി.ബി.ജെ.പി. (89) നാസര്‍.സ്വത. (14) ഇ.പി.അബ്ദുല്‍ നാസര്‍.സ്വത. (8)
വെട്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കൊട്ടക്കാട് സി.മോഹന്‍ ദാസ് ഐ.എന്‍.സി. (719) വിജയിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികള്‍ കെ.എസ്.സുരേന്ദ്രന്‍ മാസ്റ്റര്‍ (658) കല്ലിങ്ങല്‍ രജ്ഞിത് (25)

Related Articles