ടാറ്റാസുമോയില്‍ മണല്‍ കടത്തുന്ന സംഘം താനുരില്‍ പിടിയില്‍

Story dated:Sunday October 11th, 2015,01 41:pm
sameeksha

Untitled-1 copyതാനുര്‍: ടാറ്റാ സുമോ കാറില്‍ മണല്‍ കടത്തുന്ന സംഘം പോലീസ്‌ പിടിയില്‍. പറവണ്ണ അരിക്കാഞ്ചിറ സ്വദ്വേശികളായ മുത്തേരി പറമ്പില്‍ ഉമ്മര്‍ ഫാറുഖ്‌(26) പറമ്പില്‍ മുഹമ്മദ്‌ ആഷിഖ്‌(22) എന്നിവരാണാ താനുര്‍ പോലീസിന്റെ പിടിയിലായത്‌.
കുട്ടായില്‍ നിന്ന്‌ മണലുമായെത്തിയ സംഘം താനുര്‍ തെയ്യാല റോഡില്‍ പോലീസ്‌ വാഹനപരിശോധനക്ക്‌ കൈ കാണിച്ചപ്പോള്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന്‌ ഇവരെ പോലീസുകാര്‍ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.
വാഹനത്തില്‍ 60 ചാക്ക്‌ മണലാണ്‌ ഉണ്ടായിരുന്നത്‌.