പരാജയ ഭീതിയില്‍ ശശി തരൂര്‍

sasi tharoorതിരു : കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പരാജയഭീതി വെളിപ്പെടുത്തി രംഗത്ത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്നത് കടുത്ത മല്‍സരം തന്നെയാണെന്നും ഒട്ടറ്റകെട്ടായും, കഠിനമായും പരിശ്രമിച്ചാല്‍ പോലും ഇവിടെ 20,000 വോട്ട് ഭൂരിപക്ഷത്തില്‍ മാത്രമേ കോണ്‍ഗ്രസ്സിന് ജയിക്കാന്‍ കഴിയുകയൊള്ളൂ എന്ന് ശശി തരൂര്‍ വെളിപ്പെടുത്തുന്നു. പെന്തകോസ്ത് സഭയുടെ പാസ്റ്റര്‍മാരുടെ യോഗം വീട്ടില്‍ വിളിച്ച് ചേര്‍ത്താണ് ശശി തരൂര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പാസ്റ്റര്‍മാര്‍ അവരുടെ യോഗങ്ങളില്‍ തനിക്ക് വോട്ട് ചെയ്യാനായി ആവശ്യപ്പെടണമെന്നും തരൂര്‍ ഈ യോഗത്തില്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്സിന് മണ്ഡലത്തില്‍ മേല്‍കൈ ഉള്ളത് തിരുവനന്തപുരത്തും, വട്ടിയൂര്‍കാവിലും മാത്രമാണെന്നും പാറശാലയിലും, നെയ്യാറ്റിന്‍ക്കരയിലും എല്‍ഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നതെന്നും മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും കടുത്ത മല്‍സരമാണ് നടക്കുന്നതെന്നും തരൂര്‍ തുറന്ന് സമ്മതിച്ചു.

അതേസമയം മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും പാസ്റ്റര്‍മാര്‍ യോഗത്തില്‍ പറയുന്നു. ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ യുഡിഎഫിന് വോട്ട് ചെയ്താല്‍ മാത്രമേ നരേന്ദ്രമോഡി അധികാരത്തില്‍ എത്താതിരക്കൂ എന്നും പാസ്റ്റര്‍മാര്‍ യോഗത്തില്‍ പറഞ്ഞു.