താനൂരില്‍ റെയില്‍വേ പാളത്തിലേക്ക്‌ മരം വീണു; ഇലക്ട്രിക്‌ ലൈനിന്‍ പൊട്ടി അഗ്നിബാധ

tanur train copyതാനൂര്‍: താനൂരില്‍ റെയില്‍വെ പാളത്തില്‍ മരം വീണു. ഓലപ്പീടിക റെയില്‍വേ ഗേറ്റിന്‌ തെക്ക്‌ ഭാഗത്ത്‌ ശക്തമായ കാറ്റിനെ തടര്‍ന്നാണ്‌ മരം വീണത്‌.

ഞായറാഴ്‌ച തകല്‍ 1.45 ഓടെയാണ്‌ മരം വീണത്‌. ഇലക്ട്രിക്‌ ലൈനില്‍ വീണതിനാല്‍ 25 മീറ്ററോളം ലൈന്‍ തകര്‍ന്നു. അഗ്നിബാധയും ഉണ്ടായി. തുടര്‍ന്ന്‌ നാട്ടുകാരും റെയില്‍വെ അധികൃതരും എത്തി മരം മുറിച്ച്‌ നീക്കി.

കുറ്റിപ്പുറം പെര്‍മന്റ്‌ വെയില്‍ നിന്നും ജൂനിയര്‍ എഞ്ചിനിയര്‍ കെ. ജിതേഷ്‌, ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ കനകദാസ്‌ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. റൂട്ടില്‍ കുറച്ചു സമയം ട്രെയിന്‍ ഗാതഗതം തടസപ്പെട്ടു. മംഗള എക്‌സ്‌പ്രസ്‌ താനൂരില്‍ പിടിച്ചിട്ടു. തുടര്‍ന്ന്‌ ട്രാക്ക്‌ പുന:ക്രമീകരിച്ചാണ്‌ വണ്ടി കടന്നുപോയത്‌.