ഏറനാട് എക്‌സ്പ്രസ്സിന് ബോംബ് ഭീഷണി

tanur train 2 copyതാനൂര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് മംഗലാപുരം നാഗര്‍കോവില്‍ എക്‌സ്പ്രസ്സ് താനൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമടക്കം നടത്തിയ ശക്തമായ സുരക്ഷാ പരിശോധനയ്‌ക്കൊടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ഇതെ തുടര്‍ന്ന് വണ്ടി യാത്ര പുനരാരംഭിച്ചു.

tanur-train copyതിരുവനന്തപുരം റെയില്‍വെ അലര്‍ട്ടിലേക്ക് ഇന്ന് ഉച്ചയോടെ വന്ന ഏറനാട് ഏക്‌സ്പ്രസ്സില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന വ്യാജ സന്ദേശമാണ് പരിഭ്രാന്തി പടര്‍ത്തിയത്. 12.40 ഓടുകൂടി താനൂരിലെത്തിയ ഈ വണ്ടി അവിടെ പരിശോധനയ്ക്കായി പിടിച്ചിടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ബോംബ് ഡോഗ് സ്‌ക്വാഡുകള്‍ മുഴുവന്‍ ആളുകളെയും പുറത്തിറക്കി മൂന്ന് തവണയാണ് വണ്ടി പരിശോധിച്ചത്.

റെയില്‍വെ ഉദ്യോഗസ്ഥര്‍ താനൂര്‍ പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യു സംഘങ്ങളും പിശോധനയ്ക്കായി എത്തിയിരുന്നു.