താനൂരില്‍ അജ്ഞാത യുവതി ട്രെയിന്‍ തട്ടി മരിച്ചു

താനൂര്‍: അജ്ഞാത യുവതിയെ ട്രെിയന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. താനൂര്‍ നടക്കാവിനും പാലക്കുറ്റി പാലത്തിനും ഇടയിലാണ് വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 19 വയസ്സ് പ്രായം തോന്നിക്കും.

ഷൊര്‍ണൂര്‍ എസ് എന്‍ കോളേജ് വിദ്യാര്‍ത്ഥി അപര്‍ണയാണ് മരിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിന് സമീപത്തു നിന്ന് കിട്ടിയ ഫോണ്‍ പരിശോധിച്ചാണ് പോലീസ് വിവരം പുറത്തുവിട്ടത്.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.