താനൂരില്‍ ട്രെയിന്‍ തട്ടി 12 വയസ്സുകാരന്‍ മരിച്ചു

താനൂര്‍: താനൂരില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍തട്ടി മരിച്ചു. താനൂര്‍ പത്തായപ്പുരക്കല്‍ ഖാലിദിന്റെ മകന്‍ ഷബീബ് (12)ആണ് മരണപ്പെട്ടത്. താനൂര്‍ ഓലപ്പീടിക റെയില്‍വേഗേറ്റിന് വടക്കു ഭാഗത്താണ് അപകടം ഉണ്ടായത്. ഉച്ചക്ക് ഒരു മണിയോട് കൂടിയാണ് സംഭവം. ബോംബെയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കുര്‍ള എക്‌സ്പ്രസ്സാണ് തട്ടിയത്.

വീട്ടിലേക്കുള്ള സാധനം വാങ്ങി റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കവെയാണ് ഷബീബ് അപകടത്തില്‍പ്പെട്ടത്.