താനൂരില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചു

താനൂര്‍: താനൂരില്‍ അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ചു. മൂന്നാമത്തെ ഫ്‌ളാറ്റ്‌ ഫോമിലെ ട്രാക്കിലാണ്‌ അപകടം സംഭവിച്ചത്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെ കോഴിക്കോട്‌ നിന്നും തിരുവനന്തപുരത്തേക്കുപോവുകയായിരുന്ന ജനശദാബ്ധി എക്‌സ്‌പ്രസാണ്‌ തട്ടിയത്‌. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. താനൂര്‍ പോലീസെത്തി ഇന്‍ക്വസ്‌റ്റ്‌ തയ്യാറാക്കി.