താനുരില്‍ ചന്ദനമരം മോഷ്ടിക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

താനൂര്‍:  പള്ളിപ്പറമ്പില്‍ നിന്ന് ചന്ദനമരം മോഷ്ടിക്കാന്‍ ശ്രമിച്ച യുവാക്കള്‍ നാട്ടുകാര്‍ പിടികുടി പോലീസിലേല്‍പ്പിച്ചു. കക്കാടി സ്വദേശി മാട്ടറ നൗഷാദ്(41), കൂരിയാട് സ്വദേശി എളമ്പിലാശ്ശേരി ഉബൈദ് എന്ന സഫീര്‍(23) എന്നവരാണ് പിടിയിലായത്.

ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ മണലിപ്പുഴിയില്‍ ചിലവീടുകളില്‍ മോഷണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ മോഷ്ടാക്കളെ തിരയുമ്പോള്‍ സംശയകരമായ സാഹചരത്തില്‍ ഒരു ഓട്ടോ റിക്ഷയില്‍ ഇരിക്കുകയായിരുന്ന ഇവരെ കാണുകയായിരുന്നു.

ഇവര്‍ ഇരുന്നിരുന്ന ഓട്ടോയില്‍ മരം മുറിക്കാന്‍ ഉപയോഗിക്കുന്ന മോട്ടോര്‍, കൊടുവാള്‍, വെട്ടുകത്തി, എന്നിവ ലഭിച്ചതോടെ സംശയം തോന്നിയ നാട്ടൂകാര്‍ താനൂര്‍ പോലീസില്‍ വിവരമറിയിക്കുകായിരുന്നു. തുടര്‍ന്ന നടത്തിയ ചോദ്യം ചെയ്യലില്‍ തങ്ങള്‍ തൊട്ടടുത്ത പള്ളിപ്പറമ്പിലെ ചന്ദനമരം മുറിച്ചുകടത്താനെത്തിയതാണെന്ന് പോലീസിനോട് സമ്മതിക്കുകായയിരുന്നു.
തുടര്‍ന്ന ഇവരെ സിഐ അലവിയുടെ നേതൃത്വത്തിലുള്ള സംഘം കസ്‌ററഡിയിലെടുത്തു.

വ്യാഴാഴ്ച പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.