കെ.ടി.എം. തിരൂരില്‍ സ്റ്റണ്ട് ഷോ സംഘടിപ്പിച്ചു

untitled-1-copyമലപ്പുറം: യൂറോപ്യന്‍ റെയിസിങ് മുന്‍ നിരക്കാരായ കെ.ടി.എം. തിരൂരില്‍ പ്രൊഫഷണല്‍ സ്റ്റണ്ട്് ഷോ സംഘടിപ്പിച്ചു. താനൂര്‍ റോഡിലുളള കൗണ്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പ്രൊഫഷണല്‍ സ്റ്റണ്ട് റൈഡര്‍മാരെ അണി നിരത്തിയുള്ള ഈ പ്രകടനം. കെ.ടി.എം. ഡ്യൂക് ബൈക്കുകളുമായായിരുന്നു ഈ പ്രദര്‍ശനം.
മികച്ച പ്രകടനത്തിനു പേരു കേട്ട കെ.ടി.എം. ബ്രാന്‍ഡിന്റെ മികവ് ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ തങ്ങള്‍ എന്നും ശ്രമിച്ചു വരികയാണെന്ന് ബജാജ് പ്രോബൈക്കിങ് വൈസ് പ്രസിഡന്റ് അമിത് പറഞ്ഞു. കെ.ടി.എമ്മിന്റെ ആകര്‍ഷണീയതകളും നേട്ടങ്ങളും ഉപഭോക്താക്കള്‍ക്കു മുന്നി്‌ലെത്തിക്കുന്ന ഈ സ്റ്റണ്ട് എല്ലാ പ്രധാന നഗരങ്ങളിലും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles