എസ്‌ എസ്‌ എല്‍ സി എക്‌സലന്‍സ്‌ മീറ്റ്‌ നടത്തി

Tanur NEWSതാനൂര്‍: താനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും എസ്‌ എസ്‌ എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്‌ നേടിയ കുട്ടികളെ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നല്‍കി ആദരിച്ചു.
താനൂര്‍ യൂത്ത്‌ ക്ലബ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂച്ചിക്കല്‍ കല്‍പക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി വി അബ്‌ദുറഹിമാന്‍ അവാര്‍ഡ്‌ ദാനം നിര്‍വഹിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഉപരി പഠനത്തെ കുറിച്ചുള്ള മാര്‍ഗ നിര്‍ദേശക ക്ലാസും നടന്നു.
താനാളൂര്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ എം മല്ലിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ഡോ. കെ രാജേഷ്‌, പി സതീശന്‍ മാസ്റ്റര്‍, മുജീബ്‌ താനാളൂര്‍, കെ മൊയ്‌തീന്‍കുട്ടി ഹാജി, പി സിറാജ്‌, കെ ബി അപര്‍ണ എന്നിവര്‍ സംസാരിച്ചു.