താനൂരില്‍ ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിച്ചത് നൂറോളം പേരെന്ന് സൂചന

താനൂര്‍ : താനൂര്‍ ദേവധാര്‍ ഹയര്‍സെക്കണ്ടെറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭത്തില്‍ നൂറോളം പേര്‍ ഉള്‍പ്പെട്ടതായി പോലീസിന്റെ അനൗദ്യോഗിക റിപ്പോര്‍ട്ട്. കേസില്‍ നേരത്തെ 65 കാരനുള്‍പ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 പേര്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നത്.

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ കെപുരം അക്കര മുഹമ്മദ് കുട്ടി എന്ന ബാവുട്ടി (65), നിറമരുതൂര്‍ വാക്കാട്ട് പറമ്പില്‍ സത്യദേവന്‍ (54), നിറമരുതൂര്‍ ഹിദായത്ത് നഗര്‍ തൊപ്പ്യാരകത്ത് മുഹമ്മദ് (60), താനാളൂര്‍ മീനടത്തൂര്‍ മരക്കാശ്ശേരി അബ്ദുള്‍ റഹൂഫ് (29), ഓമച്ചപ്പുഴ കൊട്ടന്‍വീട്ടില്‍ മുഹമ്മദ് കുട്ടി (32) എന്നിവരാണ് റിമാന്‍ഡിലായിട്ടുള്ള പ്രതികള്‍.

തീരദേശ മേഖലയില്‍ സമീപകാലത്തായി 3 പ്രകൃതിവിരുദ്ധപീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

 

താനൂരില്‍ 9-ാം ക്ലാസുകാരനെ പീഢിപ്പിച്ച 5 പേര്‍ അറസ്റ്റില്‍

Related Articles